പത്തനംതിട്ടയിൽ പുലിയിറങ്ങിയ പ്രദേശത്ത് കൂട് സ്ഥാപിച്ച് വനംവകുപ്പ്

By Web TeamFirst Published Dec 7, 2022, 8:11 PM IST
Highlights

പത്തനംതിട്ടയിലെ കലഞ്ഞൂരിൽ 14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണയാണ്.

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരിൽ പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് രാവിലെ പുലി ഇറങ്ങിയ പാക്കണ്ടത്തെ റബർ തോട്ടത്തിലാണ് കൂട് വച്ചത്. പുലിയുടെ സാന്നിധ്യം കണ്ട മറ്റ് സ്ഥലങ്ങളിൽ നാളെ കൂട് സ്ഥാപിക്കും. പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടത്. തുടർച്ചയായി ആറാം തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം കാണുന്നത്.

പത്തനംതിട്ടയിലെ കലഞ്ഞൂരിൽ 14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണയാണ്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ്   നടപടിയെടുക്കുന്നില്ലെന്ന ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് വാർഡന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിക്കുകയും ചെയ്തിരുന്നു.

Read More : കടുവയെ കണ്ടെത്തിയതായി വനം വകുപ്പ്, കടുവയുള്ളത് കുന്നിൻ മുകളിൽ, കാട്ടിലേക്ക് തുരത്തും

click me!