
ആലപ്പുഴ: ആലപ്പുഴയിലെ അനാഥാലയമായ സ്നേഹധാരയിൽ നിന്ന് കഴിഞ്ഞ 25ന് കാണാതായ പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. അരീക്കര സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (54) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. സ്നേഹധാരയിലെ മുൻ അന്തേവാസിയാണ് ഇയാൾ. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്നേഹധാര അധികൃതർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പണത്തിന്റെ ആവശ്യത്തിനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കി. മോഷ്ടിച്ച പശുവിനെ കിടങ്ങന്നൂർ ഭാഗത്താണ് വിറ്റതെന്നും പ്രതി മൊഴി നൽകി. പശുവിനും കിടാവിനുമായി ഏകദേശം അൻപതിനായിരം രൂപ വിലവരുമെന്ന് പൊലീസ് വിശദമാക്കുന്നത്. പശുവിനെയും കിടാവിനെയും വാങ്ങിയ കിടങ്ങന്നൂർ ഭാഗത്തുള്ള കച്ചവടക്കാരിൽ നിന്നും വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം