പ്രദേശമാകെ രൂക്ഷഗന്ധം, തിരഞ്ഞപ്പോൾ കണ്ടത് സിമന്‍റ് ചാക്കുകളിലാക്കിയ കക്കൂസ് മാലിന്യം; കുഴിയിൽ മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

Published : Sep 23, 2025, 07:53 AM IST
toilet-waste

Synopsis

പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയത് കണ്ടത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു.

കോഴിക്കോട്: സിമന്‍റെ ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.

പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇത് മണ്ണിട്ട് മൂടാനുള്ള ശ്രമം നടന്നതോടെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍