അമ്പാട്ടുകാവിൽ സ്‌കൂട്ടർ യുടേൺ എടുക്കുന്നതിനിടെ അതേ ദിശയിൽ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസ് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആലുവ: ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് ഏലൂക്കര സ്വദേശിയായ സ്കൂട്ടർ യാത്രികൻ മരിച്ചു. ഏലൂക്കര മണപ്പുറം തെറ്റയിൽ എം കെ. ശശി (64) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) എന്നയാളെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.

അമ്പാട്ടുകാവിൽ സ്‌കൂട്ടർ യുടേൺ എടുക്കുന്നതിനിടെ അതേ ദിശയിൽ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസ് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : സരസ്വതി. മക്കൾ: അജിത്, അഞ്ജു. മരുമക്കൾ : രഞ്ജിത, ഷൈൻ.