
പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി നാല് പെൺകുട്ടികളെ കാണാതായി. രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയും രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെയുമാണ് കാണാതായത്. പത്തനംതിട്ട നഗരപരിധിയിലെ തൈക്കാവ് ഗവ. സ്കൂൾ, മർത്തോമ സ്കൂളുകളിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയും ഓതറ എ.എം.എം. സ്കൂളിൽ നിന്ന് സുഹൃത്തുക്കളായ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികളെയുമാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ തിരുവല്ല, പത്തനംതിട്ട പൊലീസുകൾ അന്വേഷണം തുടങ്ങി. ഇതിൽ മാർത്തോമാ സ്കൂളിലെ കുട്ടിയെ ക്ലാസിൽ എത്തിയ ശേഷമാണ് കാണാതായത്. മറ്റ് കുട്ടികൾ സ്കൂളിൽ വന്നതേ ഇല്ലെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി സമീപ ജില്ലകളിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
Also Read: പത്തനംതിട്ടയില്‍ കാണാതായ 4 പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam