കേസ് അന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി, കൊച്ചിയിൽ 4 കർണാടക പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ

Published : Aug 03, 2023, 12:38 AM IST
കേസ് അന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി, കൊച്ചിയിൽ 4 കർണാടക പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ

Synopsis

കർണ്ണാടക പൊലീസിലെ നാല് പേർ കൊച്ചിയിൽ പിടിയിൽ.  

കൊച്ചി: കർണ്ണാടക പൊലീസിലെ നാല് പേർ കൊച്ചിയിൽ പിടിയിൽ.  കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി.   മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയിലാണ് കേസ്.  കളമശേരി പൊലീസാണ് ഇവരെ പിടികൂടിയത്.  കർണാടകയിലെ കേസ് അന്വേഷണവുമായി വന്ന് മട്ടാഞ്ചേരി സ്വദേശികളിൽ നിന്നും കൈക്കൂലി വാങ്ങി എന്നാണ് കളമശ്ശേരി പൊലീസിന് ലഭിച്ച  പരാതി.

Read more: ' കതക് മുട്ടി, തുറന്നപ്പോൾ മഴ നനഞ്ഞെത്തി കസേരയിൽ ഇരുന്നതിന്റെ ലക്ഷണങ്ങൾ', പ്രാപ്പൊയിൽ ഉറങ്ങിയിട്ട് ഒരു മാസം!

കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരുന്ന് പൊലീസ്; കുടുങ്ങിയത് മൂന്നംഗ സംഘം

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കായംകുളം, കുട്ടികിഴക്കേതിൽ ഹൗസിൽ അജ്മൽ (31), കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവേലിൽ ഹൗസിൽ സുമിത്ത് (31), കായംകുളം ചെന്നാട്ട് വെളിയുടെ കിഴക്കേതിൽ ഹൗസിൽ അൻവർ ഷാ (28) എന്നിവരാണ് പിടിയിലായത്. കളമശ്ശേരി എൻ.എ.ഡി - റോക്ക് വെൽ റോഡ് ഭാഗത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ നടപടി. സംഘത്തിന്റെ തലവനായ കായംകുളം സ്വദേശി അജ്മൽ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ, നാർക്കോടിക് അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൽ സലാം എന്നിവരുടെ നിർദേശപ്രകാരം കളമശ്ശേരി പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് പേരും മയക്കുമരുന്നുമായി പിടിയിലാവുകയായിരുന്നു. 

പ്രതികളിൽ നിന്നും 1.62 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ബാബു, ഷൈജു, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ മാരായ ബിജു, സജീവ്, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി