
തൃശൂർ: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേരെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദ്ബാദ് സബാബ് നഗറില്‍ മീരജ് ഹുസൈന്‍ (24 വെസ്റ്റ് ബംഗാള്‍ ഡോമക്കല്‍ മൂര്‍ഷിതബാദ് സാഹിബ് നഗറില്‍ മഹേഷിന്‍ മണ്ടേല്‍ മകന്‍ ബാബര്‍ അലി (31 )ആഷിക് മുള്ള (18 ) രാഖി ബുള്‍ ഹോക്ക് (24 )എന്നിവരെയാണ് തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പിടിയിലായത് ജില്ലയുടെ വിവിധ മേഖലകളില്‍ എത്തിക്കുവാനുള്ള കഞ്ചാവുമായാണ്.
വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് എന്ന് വ്യാജനെ ബാഗിലും സൂട്ട് കേസിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയിലാണ് ഒറീസയില്‍ നിന്നും കേരളത്തിലേക്ക് തീവണ്ടി മാര്‍ഗ്ഗം ഇവര്‍ കഞ്ചാവ് എത്തിച്ചത്. വീര്യം കൂടിയ കഞ്ചാവ് മൊത്തമായി വാങ്ങിക്കുവാന്‍ വേണ്ടി തൃശ്ശൂരില്‍ കൊട്ടേഷന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പൊലീസിന് കണ്ട് അവര്‍ കടന്നു കളഞ്ഞു. തൃശ്ശൂരില്‍ കഞ്ചാവ് എത്തിച്ചു നല്‍കുക എന്നത് മാത്രമാണ് പ്രതികള്‍ക്കുള്ള നിര്‍ദ്ദേശം. പൊതു വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും ഇവയ്ക്ക് കുറഞ്ഞ നിരക്കിലാണ് സംഘം കഞ്ചാവ് തൃശൂരില്‍ എത്തിച്ചു നല്‍കുന്നത്.
ഫോണിലൂടെയും വാട്ടസ്സപ്പു വഴിയാണ് ഇവര്‍ ജില്ലയിലെ മൊത്ത് കച്ചവടക്കാരെ വിവരങ്ങള്‍ അറിയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സബ ഇന്‍സ്‌പെക്ടര്‍ സിസില്‍ ക്രിസ്ത്യന്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ ഗ്രേഡ് എസ് ഐ ഹരിഹരന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസമാരായ അനീഷ്, ഫിനു ഫ്രാന്‍സിസ് സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത്, വിഷ്ണു അഖില്‍, ഹോം ഗാര്‍ഡ് ഡേവിസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam