ഇടുക്കി അടിമാലിയിൽ പാചകത്തിനിടെ തീ പടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പൊള്ളലേറ്റു

Published : Nov 08, 2024, 05:54 PM IST
ഇടുക്കി അടിമാലിയിൽ പാചകത്തിനിടെ തീ പടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പൊള്ളലേറ്റു

Synopsis

ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്

ഇടുക്കി:ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. തോക്കുപാറ സൗഹൃഗിരിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. തോക്കുപാറ പുതിയമഠത്തിൽ  ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. നാലുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊളളൽ ഗുരുതരമല്ല. 

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന; തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് ജോലിക്കിടെ കണ്ടത് ഭീമൻ പെരുമ്പാമ്പിനെ; 14 അടി നീളം, 40 കിലോ ഭാരം; പിടികൂടി റോഷ്നിയും സംഘവും
നാണമില്ലേ എന്ന് പ്രിയങ്ക ​ഗാന്ധി, യുദ്ധം ചെയ്ത് തിരിച്ചെത്തിയ പോലെയെന്ന് ​ഗൗരവ് ​ഗൊ​ഗോയ്; ബിജെപി എംപിമാരുടെ സ്വീകരണപരിപാടിക്ക് രൂക്ഷവിമർശനം