തിരുവനന്തപുരത്ത് പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ നാലു വയസുകാരന് ദാരുണാന്ത്യം

Published : Jun 18, 2025, 09:37 AM IST
child death parassala thiruvanthapuram

Synopsis

പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം. 

പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്.

കുഞ്ഞിനെയും കൊണ്ട് ഇന്നലെ രാവിലെ നഴ്സറിയിലേക്ക് പോകുമ്പോള്‍ ആണ് അപകടമുണ്ടായത്. വീണ ഉടന്‍ കുഞ്ഞിനെ എസ്എടി അശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു