ഒരേ ക്ഷേത്രം ഇതേ ഇടത്ത് സംഭവം നടക്കുന്നത് നാലാം തവണ; വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിൽ ആവര്‍ത്തിക്കുന്ന ഭണ്ഡാര മോഷണം

Prabeesh PP   | AFP
Published : Sep 22, 2025, 08:30 PM IST
Iringal Dharmasastha Temple theft

Synopsis

വടകര ഇരിങ്ങൽ ധർമശാസ്ത്ര ക്ഷേത്രത്തിൽ നാലാം തവണയും കവർച്ച നടന്നു. ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്നതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്: നിരവധി തവണ ഭണ്ഡാരം തകര്‍ത്ത് പണം അപകഹരിക്കപ്പെട്ട ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിലാണ് നാലാം തവണയും കവര്‍ച്ച നടന്നത്. ഇത്തവണ ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 1.50ഓടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നിട്ടുണ്ടെന്ന് ബോധ്യമായത്. പിന്നീട് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം നടത്തിയ കൂടുതല്‍ പരിശോധനയില്‍ ക്ഷേത്ര കോംപൗണ്ടിന്റെ ഉള്‍ഭാഗത്തായുണ്ടായിരുന്ന നാല് സ്റ്റീല്‍ നിര്‍മിത ഭണ്ഡാരങ്ങളും ഗേറ്റിനടുത്തായി സ്ഥാപിച്ച ഇരുമ്പു ഭണ്ഡാരവും പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതായി കണ്ടു. നാലാം തവണയാണ് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കിരയായകുന്നത്. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ