കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍, ഭരണം മാറുമെന്നും യുഡിഎഫ് വരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ തന്നെ ദുർബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ടെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന കോൺഗ്രസ്‌ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

ചോദ്യം ചെയ്തപ്പോൾ അനൂപിനോട് സംസാരിച്ചു. 25 ലക്ഷം തന്നത് ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അനൂപ് സമ്മതിച്ചു. പോക്സോ കേസിൽ കുടുക്കാൻ ചോദ്യം ചെയ്താൽ ദുഖിക്കേണ്ടി വരും എന്ന് ഡിവൈഎസ്പിയോട് പറഞ്ഞുവെന്നും കെ സുധാകരന്‍ പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍, ഭരണം മാറുമെന്നും യുഡിഎഫ് വരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

Also Read: 'ആട്ടിൻ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവരും അകന്നുപോയി'; ബിജെപിക്കെതിരെ സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player