
പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയാണ് സുനിത. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കൻ കുറുകെ ചാടി അപകടം ഉണ്ടായത്. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ - രോഹിണി, അജന്യ. മരുമകൻ - അഖിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam