
ചേര്‍ത്തല: അർത്തുങ്കൽ ചെത്തി മത്സ്യഭവൻ ഓഫീസിൽ നിന്നും വയറിങ് ഉപകരണങ്ങൾ, സീലിംഗ് ഫാനുകൾ, ഫിഷ് ഡ്രയർ യൂണിറ്റിന്റെ ഭാഗങ്ങൾ തുടങ്ങിയവ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ മിഥുൻ റൈനോൾഡ് (22), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ആം വാർഡിൽ എഡിസൺ പി ഡൊമിനിക്ക് (25), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ ജോഷ്വാ (20), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ അമൽ ഇഗ്നേഷ്യസ് (19) എന്നിവരാണ് പിടിയിലായത്.
അർത്തുങ്കൽ എസ്എച്ച്ഒ പി ജി മധുവിന്റെ നേതൃത്വത്തിൽ എസ് ഐ അശോകൻ, എസ് സി പി ഒ മാരായ ബൈജു കെ ആർ, സേവ്യർ കെ ജെ, മനു, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിൻ, അരുൺ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ എഡിസൺ നിരവധി കേസുകളിലെ പ്രതിയാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam