ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പുക ഉയർന്നു, നിര്‍ത്തിയപ്പോഴേക്കും തീ പടർന്നു; വൻ അപകടമൊഴിവായി

Published : Aug 10, 2024, 04:06 PM IST
ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പുക ഉയർന്നു, നിര്‍ത്തിയപ്പോഴേക്കും തീ പടർന്നു; വൻ അപകടമൊഴിവായി

Synopsis

ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിലാണാണ് വൻ ദുരന്തമൊഴിവായത്

കൊച്ചി: കൊച്ചി കാക്കനാട്ട് ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. രാവിലെ പതിനൊന്നു മണിയോടെ കളക്ടറേറ്റിനു സമീപമായിരുന്നു സംഭവം. പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കറില്‍ നിന്ന് പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം റോഡരികിലേക്ക് നിര്‍ത്തി. തുടര്‍ന്ന് തൃക്കാക്കരയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റു അപകടങ്ങളുണ്ടായില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിലാണാണ് വൻ ദുരന്തമൊഴിവായത്. വലിയ രീതിയില്‍ പുക ഉയര്‍ന്നത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. 

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം, സ്വകാര്യ ആശുപത്രിയിലുമെത്തി

നാടിന്‍റെ വേദനയും ദുരന്തത്തിന്‍റെ വ്യാപ്തിയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച് ഉന്നത ഉദ്യോഗസ്ഥർ

 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്