വാതിൽ തുറന്ന് പുറത്തിറങ്ങിയ വിനീഷ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം സി അഭിലാഷ്, സി പി ഒ ശ്യാം എന്നിവരുടെ മുഖത്തും കണ്ണിലും കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു.

ചെങ്ങന്നൂർ: പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചയാൾ അറസ്റ്റിൽ. വെൺമണി പുന്തലത്താഴം മേലാംപള്ളിൽ വിനീഷ് മോഹനെയാണ് (34) അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ വെൺമണി സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസറെയും മറ്റു ഉദ്യോഗസ്ഥരെയും അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് അന്വേഷിക്കാനാണ് പൊലീസ് യുവാവിന്‍റെ വീട്ടിലെത്തിയത്. 

വാതിൽ തുറന്ന് പുറത്തിറങ്ങിയ വിനീഷ് അസഭ്യം പറഞ്ഞ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം സി അഭിലാഷ്, സി പി ഒ ശ്യാം എന്നിവരുടെ മുഖത്തും കണ്ണിലും കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു. പൊലീസ് മൽപിടിത്തത്തിലൂടെയാണ് വിനീഷിനെ കീഴ്പ്പെടുത്തിയത്. മുമ്പ് മന്ത്രി സജി ചെറിയാന്റെ കൊഴുവല്ലൂരിലെ വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസിലും വിനീഷ് പ്രതിയാണ്. 

വീട്ടിൽ ഒളിപ്പിച്ച 3 കോടി രൂപ, സ്വർണം, നിക്ഷേപം; ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുത്തത് 6.7 കോടിയുടെ ആസ്തി

ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടറുടെ അസഭ്യവർഷം, പൊലീസ് 250 രൂപ പിഴയിലൊതുക്കി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം