താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കാർ തകർത്തു

Published : Sep 20, 2025, 07:56 AM IST
Thamarassery Attack

Synopsis

കോഴിക്കോട് താമരശ്ശേരിയിൽ കാറിലെത്തിയ സംഘം മുഹമ്മദ് ജിനീഷ് എന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കോഴിക്കോട്: താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്. മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യിലും കത്തിയുണ്ടായിരുന്നു. പൊലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്. അതേസമയം അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്