കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി; വളർത്തിയത് ആര്? ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ്

Published : Aug 27, 2026, 12:31 AM IST
kozhikode ganja plant

Synopsis

കോഴിക്കോട് എളേറ്റില്‍ വട്ടോളി- പൂനൂര്‍ റോഡില്‍ മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് തഴച്ചുവളര്‍ന്ന നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്.

കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് എളേറ്റില്‍ വട്ടോളി- പൂനൂര്‍ റോഡില്‍ മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് തഴച്ചുവളര്‍ന്ന നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്.

ലഹരിമരുന്ന് സംഘങ്ങള്‍ ബോധപൂര്‍വം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കര്‍ ഉപേക്ഷിച്ച കഞ്ചാവ് വിത്തില്‍ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബസ് സ്റ്റാന്റിന് അടുത്തുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ലഹരി വില്‍പ്പനയോ, ഉപയോഗമോ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന ശക്തമാക്കുമെന്ന് താമരശ്ശേരി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ