മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

Published : Aug 26, 2026, 09:21 PM IST
Aruvikkara Woman Attack

Synopsis

തിരുവനന്തപുരത്ത് യുവതിയെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കരകുളം സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാർ എന്നിവരുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്, അരുവിക്കര സ്റ്റേഷൻ എസ്‌എച്ച്‌ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാെലീസ് സംഘം പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസമായിരുന്നു സംഭവം. മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ പ്രതി, കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീകൊളുത്താനുള്ള ശ്രമത്തിനിടെ പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.​

എട്ടു വർഷത്തോളമായി രഞ്ജിത്തും ഭാര്യയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ രഞ്ജിത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ യുവതി ബന്ധം വേർപെടുത്തി മാറിത്താമസിക്കാൻ തീരുമാനിച്ചു. ഈ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി; ഒരു മരണം, നാലുപേർക്ക് പരിക്ക്
തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, കുത്തേറ്റത് നെഞ്ചിനും പിൻഭാഗത്തും