തെരുവുനായയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്; സംഭവം കോഴിക്കോട്ടെ ഉള്ളിയേരിയില്‍

Published : Sep 24, 2026, 09:22 PM IST
python

Synopsis

കോഴിക്കോട് ഉള്ളിയേരിയിൽ തെരുവ് നായയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.

കോഴിക്കോട്: തെരുവ് നായയെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി. കോഴിക്കോട് ഉള്ളിയേരിയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. ഉള്ളിയേരി കക്കഞ്ചേരിയില്‍ മനാട് ആണ്ടിലേരിതാഴെ ബിന്‍ഷാദിന്റെ വീടിന്റെ പുറകു വശത്തായാണ് 25 കിലോഗ്രാമോളം തൂക്കം വരുന്ന ഭീമന്‍ പെരുമ്പാമ്പിനെ കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തെരുവ് നായയെ വിഴുങ്ങി അവശ നിലയില്‍ കിടക്കുകയായിരുന്നു പാമ്പ്. പ്രദേശവാസികള്‍ കൂടിയതോടെ നായയെ പാമ്പ് പുറത്തേക്ക് തന്നെ തള്ളി. തുടര്‍ന്ന് നാട്ടുകാര്‍ ഏറെ പണിപ്പെട്ട് പാമ്പിനെ ചാക്കില്‍ കയറ്റി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് അപകടകരമായ തെരുവുനായ ശല്യം, നടപടിയില്ല; തദ്ദേശ വകുപ്പിനും കോർപറേഷനും നോട്ടീസ് നൽകി മനുഷ്യാവകാശ കമ്മീഷൻ
തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ; ഹൃദയചികിത്സാരംഗത്ത് പുതിയ ചുവടുവയ്പുമായി ബേബി മെമ്മോറിയൽ ആശുപത്രി