
കലവൂര്‍: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച സംഭവത്തില്‍ (Chain snatching case) യുവതി അറസ്റ്റില്‍(Arrest). ദൃക്‌സാക്ഷിയുടെയും സിസിടിവി (CCTV) ദൃശ്യത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് രമാദേവി(Rama devi-45) ആണ് അറസ്റ്റിലായത്. കലവൂര്‍ പാലത്തിന് സമീപം സരസമ്മ എന്ന 81 കാരിയുടെ സ്വര്‍ണമാലയാണ് ഇവര്‍ പൊട്ടിച്ചത്. സരസമ്മ എതിര്‍ത്തതിനാല്‍ മൂന്നരഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
സംഭവമിങ്ങനെ: കഴിഞ്ഞ ദിവസം സരസമ്മയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന രമാദേവി എത്തി. വഴി ചോദിക്കുന്നതിനിടെ സരസമ്മയുടെ കഴുത്തിലെ ഒരു പവന്റെ മാലയില്‍ പിടുത്തമിട്ടു. സരസമ്മ എതിര്‍ത്തതിനാല്‍ ഒരുഭാഗമാണ് കൈയില്‍ കിട്ടിയത്. അതുമായി യുവതി സ്ഥലം വിട്ടു. എന്നാല്‍, സമീപത്തെ മരത്തിന് മുകളിലിരുന്ന് ഇതെല്ലാം മരംവെട്ട് തൊഴിലാളി കാണുന്നുണ്ടായിരുന്നു. ഇയാള്‍ വാഹനത്തിന്റെ നമ്പര്‍ ഓര്‍ത്തുവെച്ചു. പൊലീസിന് ഇയാള്‍ നല്‍കിയ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ആര്‍ഭാട ജീവിതം നയിക്കാനാണ് രമാദേവി മാലമോഷണം നടത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രമക്ക് കാര്‍ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളുണ്ട്. ലഭിച്ചിരുന്ന പണം കൊണ്ട് രമാദേവി ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam