36 പവൻ തൂക്കം, ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിന്‍റെ കിരീടം; സമർപ്പിച്ചത് തമിഴ്നാട് സ്വദേശി

Published : Apr 10, 2025, 11:41 AM IST
36 പവൻ തൂക്കം, ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിന്‍റെ കിരീടം; സമർപ്പിച്ചത് തമിഴ്നാട് സ്വദേശി

Synopsis

രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി.

തൃശൂർ: ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി.

അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി.മാനേജർമാരായ കെ രാമകൃഷ്ണൻ, കെ.കെ സുഭാഷ്, സി ആർ ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായി. സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്‍റെ പ്രസാദകിറ്റ് നൽകി.

സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു