വീടിനോട് ചേർന്ന സ്റ്റെയർ കേസിന് താഴെ ആരും കാണാതെ വളർത്തി, 60 സെന്റീമീറ്റർ നീളമെത്തി,വീട്ടിൽ നിത്യ സന്ദ‍ർശകർ; കഞ്ചാവുമായി യുവാവ് പിടിയിൽ

Published : Oct 31, 2025, 09:11 PM IST
Ganja

Synopsis

ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് 60 സെന്റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 

ആലപ്പുഴ: ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ ആലപ്പുഴയിൽ വെച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടി. ആറാട്ടുവഴി ഫാത്തിമ ഗാർഡൻസിൽ സിയാദ് ഷിഹാബുദ്ദീൻ (33) ആണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെന്റി മീറ്റർ നീളത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാൾ ഗൾഫിൽ നിന്ന് വന്നതിന് ശേഷം ധാരാളം ചെറുപ്പക്കാർ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. ഇവർ ഇവിടെ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സിയാദിനെ നിരീക്ഷിച്ചു വരികയായിരുന്നു.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായരുടെ നേതൃത്വത്തിൽ ഐഎസ്എച്ച്ഓ എംകെ രാജേഷ്, എസ്ഐമാരായ ദേവിക, നിധിൻ, ജിഎസ്ഐ അനിൽകുമാർ, എഎസ്ഐ രശ്മി, സിപിഓമാരായ മഹേഷ്, ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ