പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; വിവാഹവാ​ഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Published : Apr 18, 2023, 05:54 PM IST
പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; വിവാഹവാ​ഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Synopsis

ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.  കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. പുനർ വിവാഹത്തിന് ഓൺലൈനിൽ യുവതി പരസ്യം നൽകിയിരുന്നു. അനസും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്. 

ബൈക്കെടുത്ത് കറങ്ങാനിറങ്ങി, ഉദ്യോ​ഗസ്ഥരെ കണ്ടപ്പോൾ ബൈക്കുപേക്ഷിച്ച് കാട്ടിലൊളിച്ചു; വട്ടംകറക്കി കു‌ട്ടി ഡ്രൈവർ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്