മാതാപിതാക്കളുടെ സഹായത്തോടെ മണിക്കൂറോളം അനുനയ നീക്കങ്ങള്‍ നടത്തിയാണ് കുട്ടിയെ ഒളിത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്.
തൊടുപുഴ: അവധിക്കാലത്ത് വാഹനങ്ങളെടുത്ത് റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്. കഴിഞ്ഞ ദിവസം ഉടുമ്പുംചോല ജോയിന്റ് ആര്‍ഡിഒ പരിധിയില്‍ ചുറ്റിക്കറങ്ങിയ വിദ്യാര്‍ഥിയെയയാണ് അധികൃതര്‍ പിടികൂടി നടപടി സ്വീകരിച്ചു. മതാപിതാക്കൽക്ക് പതിനായിരം രൂപ പിഴ ചുമത്തി. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കുട്ടി വാഹനം ഉപേക്ഷിച്ച് സമീപത്തെ കാട്ടില്‍ ഒളിച്ചിരുന്നു.
എന്നാൽ അധികൃതർ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ കുട്ടിയുടെ സഹോദരനാണ് ബൈക്ക് വാങ്ങിനല്‍കിയത്. സഹോദരന്‍ ഉറങ്ങിയതോടെ കുട്ടി വാഹനവുമായി നിരത്തിലിറങ്ങി. റോഡിലെത്തിയതോടെയാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടത്. ഭയന്ന് സമീപത്തെ തെയിലക്കാട്ടില്‍ ഒളിച്ചു.
മാതാപിതാക്കളുടെ സഹായത്തോടെ മണിക്കൂറോളം അനുനയ നീക്കങ്ങള്‍ നടത്തിയാണ് കുട്ടിയെ ഒളിത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. ഓഫീസിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ക്ലാസെടുത്തശേഷമാണ് കുട്ടിയേയും മതാപിതാക്കളെയും പറഞ്ഞുവിട്ടത്.
