
തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ നലിയിൽ. കാനയിലാണ് മാലിന്യം വലിച്ചെറിഞ്ഞതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കൊറിയർ പ്ലാസ്റ്റിക്ക് കവറിലെ വിലാസത്തിൽ കണ്ടാണശ്ശേരിയിലെ വീട്ടിൽ നിന്നുള്ള മാലിന്യമാണന്ന് ബോധ്യപ്പെട്ടു. പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിച്ച സംഭവത്തിലും പഞ്ചായത്തിൽ പിഴ അടക്കുന്നതിന് ഹാജരാകാൻ നിർദേശം നൽകി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ പി ചിന്ത അറിയിച്ചു.
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.വി.തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻ എഫ്. ജോസഫ്, ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് കെ വി വിനീത എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam