ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു

Published : Jun 28, 2023, 09:36 AM ISTUpdated : Jun 28, 2023, 09:40 AM IST
ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു

Synopsis

പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കണ്ണൂര്‍: കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ശക്തമായ മഴയും കടൽ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും എന്നാണ് പ്രവചനം. ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.

Also Read: കണ്ണൂരിൽ കനത്ത മഴ, വിമാനത്താവളത്തിന് അടുത്ത് വീടുകളിൽ വെള്ളം കയറി; ദേശീയപാതയിൽ മണ്ണിടിഞ്ഞു

കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. 

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് (AWS കണക്ക് പ്രകാരം) 

കാസർകോട് ബായാർ --165 മി.മീ മഴ 

എറണാകുളം നോർത്ത് പറവൂർ -- 162.5 മി.മീ മഴ 

കണ്ണൂർ എയര്പോര്ട് -- 155.5 മി.മീ മഴ 

കണ്ണൂർ മട്ടന്നൂർ -- 151 മി.മീ മഴ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്