കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും, വൻ നാശനഷ്ടം

By Web TeamFirst Published Jul 6, 2020, 10:15 AM IST
Highlights

പ്രദേശത്ത് മരങ്ങള്‍ വീണ് റോഡ് ഗതാഗതവും,വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വൈദ്യുത ബന്ധവും തകരാറിലായിരിക്കുകയാണ്. 

തൃശൂര്‍: തൃശൂർ കൊരട്ടിയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം മേഖലയിലാണ് കാറ്റ് നാശം വിതച്ചത്. ചുഴലിക്കാറ്റ് ഏകദേശം 5 മിനിറ്റോളം നീണ്ടുനിന്നു. വീടുകളുടെ മേല്‍ക്കൂരകളും മരങ്ങളും പറന്നു പോയി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു വീണു. പ്രദേശത്ത് മരങ്ങള്‍ വീണ് റോഡ് ഗതാഗതവും, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വൈദ്യുത ബന്ധവും തകരാറിലായിരിക്കുകയാണ്. 

click me!