
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും. മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. കോഴിക്കോട് മലയോരമേഖലയായ മുക്കം മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. മണാശ്ശേരി പന്നൂളി രാജന്‍റെ വീട്ടിലെ പൂച്ചയാണ് ചത്തത്. വീട്ടിലെ വയറിങ് കത്തിനശിച്ചു. ഒരു തെങ്ങും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയിലെ മലയോര മേഖലയില്‍ വൈകീട്ട് 4.15ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്. വീട്ടുപരിസരത്തുവച്ചാണ് പൂച്ചക്ക് മിന്നലേറ്റത്. ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നു. മകള്‍ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലില്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദന്‍, രാജന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ഇടിയും മഴയും തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam