ബാബുവിനെ രക്ഷിച്ച സൈനികർക്കായി ഇൻസ്റ്റഗ്രാം റീൽ, യുവാക്കളെ അഭിനന്ദിച്ച് ലെഫ്റ്റണൻ്റ കേണൽ ഹേമന്ത് രാജ്

Published : Feb 21, 2022, 11:16 AM ISTUpdated : Feb 21, 2022, 11:21 AM IST
ബാബുവിനെ രക്ഷിച്ച സൈനികർക്കായി ഇൻസ്റ്റഗ്രാം റീൽ, യുവാക്കളെ അഭിനന്ദിച്ച്  ലെഫ്റ്റണൻ്റ കേണൽ ഹേമന്ത് രാജ്

Synopsis

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഫൈസൽ ഫാസിലിൻ്റെയും വർക്കല സ്വദേശിയും സിനിമ പിന്നണി ഗായകനുമായ ബ്ലെസ്ലിയുടെയും ആശയത്തിലാണ് അണ് പാട്ടോടുകൂടിയ 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് വീഡിയോ ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: 43 മണിക്കൂർ കൊണ്ട് പാലക്കാട് (Palakkad) മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ സൈന്യം രക്ഷിച്ച സംഭവം 30 സെക്കൻഡ് ഇൻസ്റ്റാഗ്രാം റീൽസ് രൂപത്തിൽ അവതരിപ്പിച്ച യുവാക്കൾക്ക് അഭിനന്ദനവുമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വയറലായ വീഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടത് 30 ലക്ഷത്തിൽ അധികം ആളുകളാണ്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഫൈസൽ ഫാസിലിൻ്റെയും വർക്കല സ്വദേശിയും സിനിമ പിന്നണി ഗായകനുമായ ബ്ലെസ്ലിയുടെയും ആശയത്തിലാണ് പാട്ടോടുകൂടിയ 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് ചെയ്തിരിക്കുന്നത്. ഫൈസൽ അണ് പാട്ട് എഴുതിയിരിക്കുന്നത്. 

ദൃശ്യത്തിൽ ബാബുയായി അഭിനയിച്ചിരിക്കുന്നത് ബ്ലെസ്ലി ആണ്. 5 സുഹൃത്തുകൾ ചേർന്ന് തമാശയ്ക് ചെയ്ത റീൽസ് ആണ് ഇപ്പൊൾ വയറൽ ആയിരിക്കുന്നത്. വർക്കല ക്ലിഫിൽ അണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.  ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ട ലെഫ്റ്റണൻ്റ കേണൽ ഹേമന്ത് രാജിൻ്റെ ഭാര്യ ആണ് ആദ്യം ഇവരെ ബന്ധപ്പെട്ടത്. തുടർന്നാണ് ലെഫ്റ്റണൻ്റ കേണൽ ഹേമന്ത് രാജ് ബാബുവിനെ രക്ഷിച്ച സൈനികനായ ബാലയുടെയും രക്ഷാപ്രവർത്തനത്തിന് തന്നോടൊപ്പം ഉണ്ടായിരുന്ന സംഘത്തിൻ്റെയും അഭിനന്ദനം ഫോണിലൂടെ അറിയിച്ചത്. വിഡിയോ എല്ലാവരും കണ്ടെന്നും തങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും നിരവധി പേർ ഈ വിഡിയോ തങ്ങൾക്ക് അയച്ചു നൽകിയെന്നും അദേഹം പറഞ്ഞു. മുൻപ് ഇതേ സംഘം ചെയ്ത തിരുവനന്തപുരം ലുലു മാളിൻ്റെ റീൽസ് വീഡിയോയും വയറൽ ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്