വീടിന്റെ പിറകുവശത്തെ ഭിത്തി തുരന്നു, അകത്ത് കടന്നു, അടുക്കള സാധനങ്ങൾ വലിച്ചിട്ട നിലയിൽ, പക്ഷേ വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ല, അന്വേഷണം

Published : Jun 06, 2026, 02:25 PM IST
teft

Synopsis

മലപ്പുറം അമരമ്പലത്ത് ആളില്ലാത്ത വീടിന്റെ ഭിത്തി തുരന്ന് മോഷണശ്രമം നടന്നു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന തക്കം നോക്കി അകത്ത് കടന്ന മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല, എന്നാൽ അടുക്കളയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.  

മലപ്പുറം: അമരമ്പലത്ത് ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം. അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസന്റെ വീട്ടിലാണ് വീടിന്റെ ഭിത്തി തുരന്ന് മോഷണത്തിന് ശ്രമമുണ്ടായത്. വീടിന്റെ പിറക് വശത്തെ ഭിത്തി തുരന്ന നിലയിലും വീട്ടിലെ സാധനങ്ങള്‍ മറിച്ചിട്ട നിലയിലുമാണ്. ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് വീടിന്റെ ഭിത്തി തുളച്ച് മോഷണ ശ്രമം നടന്നത്. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കി അകത്തു കടന്നെങ്കിലും, വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വീട്ടുടമസ്ഥന്‍ പറയുന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സ്വര്‍ണമോ പണമോ സൂക്ഷിച്ചിരുന്നില്ല.

അതേസമയം, വീട്ടിലെ അടുക്കള ഭാഗത്തുള്ള ചില സാധനങ്ങളൊക്കെ മറിച്ചിട്ട നിലയിലാണ്. ഇന്നലെ രാത്രിയില്‍ നടന്ന മോഷണശ്രമത്തെക്കുറിച്ച് പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. നാട്ടുകാര്‍ക്ക് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അധികനാള്‍ വീട് പൂട്ടി പോകുന്നവര്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടയിൽനിന്ന് പൊന്തി വന്ന കൈ, വഴിയാത്രക്കാർ നോക്കിയപ്പോൾ ഒരാൾ; എങ്ങനെ വീണുവെന്ന് ഒരുപിടിയുമില്ലെന്ന് ആളുകൾ
ഒരു വാഹനം, വഴിയടക്കം കൃത്യമായ വിവരം, പ്ലാനൊരുക്കി കാത്തിരുന്ന് പൊലീസ്, പിടിച്ചത് ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ