
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സ് സംഘം സ്ലാബ് പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 11 മണിയോടെ പുഷ്പ ജങ്ഷനിൽ ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. ഓടയിൽനിന്ന് ഉയർന്നുവന്ന കൈ ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയിൽ വീണ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഉടൻതന്നെ വഴിയാത്രക്കാർ ചേർന്ന് യുവാവിനെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരം അറിയിച്ചതോടെ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
വഴിയാത്രക്കാരായ സ്ത്രീകളാണ് യുവാവിനെ ആദ്യം കണ്ടതെന്ന് സംഭവസ്ഥലത്ത് എത്തിയ ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അരമണിക്കൂറിനകം ഫയർ ഫോഴ്സ് എത്തി. യുവാവ് ഇതിനുള്ളിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും വീഴാനുള്ള ഒരു വിടവും എവിടെയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുൻപാണ് വീണതെന്ന് യുവാവ് പറഞ്ഞതായി മറ്റൊരാൾ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam