
കൊച്ചി: എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. രവിപുരം അറ്റ്‍ലാന്‍റിസിന് അടുത്ത് താമസിക്കുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഓടിട്ട വീട്ടിൽ തീ പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയിലൂടെയേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് പുഷ്പവല്ലിയുടെ വീടിന് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് വീടിനകത്ത് തീ പടരുന്നതാണ്. അഗ്നി ശമന സേനയെത്തി തീകെടുത്തുമ്പോഴേക്കും പുഷ്പവല്ലിയുടെ ശരീരം കത്തിയമർന്നിരുന്നു. 57 വയസുള്ള പുഷ്പവല്ലി മാത്രമാണ് തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. പുഷ്പവല്ലിയുടെ രണ്ട് മക്കളും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. പുഷ്പവല്ലി മാനസിക ചികിത്സ തേടിയുന്നതായി പൊലീസ് അറിയിച്ചു. പാചകവാതകം ഉപയോഗിക്കാത്ത വീട്ടിൽ എങ്ങിനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണോ എന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വൈദ്യുതി വിദഗ്ധന്‍റെ പരിശോധന ഫലവും ലഭിച്ചാലേ മരണകാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Also Read : യുവമോര്‍ച്ച നേതാവിന്‍റെ വാഹനങ്ങൾ കത്തിച്ചു; അക്രമികളുടെതേന്ന് സംശയിക്കുന്ന ബൈക്ക് കണ്ടെത്തി
കായംകുളത്ത് എൽപി സ്കൂളിന്റെ പാചകപ്പുരക്ക് തീപിടിച്ചു
കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എൻ പി എസ് എൽ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ ആളിയാണ് അപകടം. കുട്ടികൾക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ആളി പടർന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. സ്കൂൾ കെട്ടിടത്തിന് 20 മീറ്റർ മാറിയാണ് പാചക പുര ഉണ്ടായിരുന്നത്. ഇതുമൂലം വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam