
കൊല്ലം: മാമൂട് സമ്മാനക്കൂപ്പണ്‍ അയച്ച് നല്‍കി പണം തട്ടിയതായി പരാതി. മാമൂട് സ്വദേശി രാജീവിനാണ് 9700 രൂപ നഷ്ടമായത്. സ്വിഫ്റ്റ് കാര്‍ സമ്മാനം നേടിയെന്നും കാറിന് ജിഎസ്ടി അടക്കാനെന്ന പേരില്‍ പണം തട്ടിയെന്നാണ് കുണ്ടറ പൊലീസില്‍ നല്‍കിയ പരാതി.
കഴിഞ്ഞമാസം 25നാണ് ദില്ലിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലെ ആയുര്‍വ്വേദ കെയര്‍ ഗ്രൂപ്പിന്റെ പേരില്‍ രാജീവിന് ആദ്യം ഫോണ്‍ വിളി എത്തുന്നത്. 20 കോടി ജനങ്ങളില്‍ നിന്ന് പത്തുപേരെ തെരഞ്ഞെടുത്തു. അതില്‍ ഒരാള്‍ ഞാനാണെന്ന് പറഞ്ഞാണ് ആയുര്‍വ്വേദ കെയര്‍ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന പേരില്‍ ദില്ലിയില്‍ നിന്ന് ഫോണ്‍ വന്നതെന്ന് രാജീവ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച സമ്മാനക്കൂപ്പണും കത്തും വീട്ടിലെത്തി. രണ്ടാം സമ്മാനമായ സ്വിഫ്റ്റ് കാര്‍ കിട്ടിയെന്നായിരുന്നു കത്തിലെ അറിയിപ്പ്. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശപ്രകാരം 9700 രൂപാ അടച്ച് കാത്തിരിപ്പ് തുടങ്ങി. വിളിക്കാതായപ്പോള്‍ തിരിച്ച് വിളിച്ചു. ഇനിയും പണം വേണമെന്ന് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയതെന്ന് രാജീവ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam