
തിരുവല്ല: പത്തനംതിട്ട തിരുവല്ല രാമൻചിറയിൽ ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്. സംഭവത്തിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ഹോട്ടലിൽ എത്തിയ മൂന്നുപേർ തുറിച്ചു നോക്കി എന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്.
എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ല; പക്വതയില്ലെന്ന് എ കെ ശശീന്ദ്രൻ
ഭക്ഷണം കഴിക്കാനായി സ്ത്രീകളുൾപ്പെടെ ആറംഗ സംഘം എത്തുകയായിരുന്നു. ഇക്കൂട്ടത്തിലെ സ്ത്രീകളെ മറ്റൊരു കൂട്ടത്തിലെ പുരുഷൻമാർ തുറിച്ചുനോക്കിയെന്ന് പറഞ്ഞ് വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ സംഘർഷം ഉണ്ടായ ഇരുവിഭാഗത്തിലുള്ളവരും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ ഒരാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിൽ ജയന്ത് പാട്ടീൽ- അമിത്ഷാ രഹസ്യ കൂടിക്കാഴ്ച്ച; അഭ്യൂഹങ്ങൾ ശക്തം
https://www.youtube.com/watch?v=Us5KMai8z0o
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam