പകരം സംവിധാനമൊരുക്കിയില്ല, വട്ടവിള സുരേഷ് റോഡ് സർക്കാർ 1 കോടി രൂപ വാങ്ങി റെയിൽവേക്ക് കൈമാറിയെന്ന് പരാതി: അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Oct 24, 2025, 08:54 AM IST
Road closed

Synopsis

ഇരുനൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന നേമം വട്ടവിള സുരേഷ് റോഡ്, ബദൽ സംവിധാനമൊരുക്കാതെ സർക്കാർ റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഗതാഗതം തടസ്സപ്പെടുത്തിയതിനെ സംബന്ധിച്ച് കമ്മീഷൻ വിശദീകരണം തേടി.

തിരുവനന്തപുരം: ഇരുനൂറോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡിൽ, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.

നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം. റോഡ് ഏറ്റെടുത്ത റെയിൽവേ 40 അടി താഴ്ചയിൽ കുഴിച്ച് സഞ്ചാര സ്വാതന്ത്ര്യം പൂർണമായി തടസപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ അംഗീകരിച്ചില്ല. നേമം എം.എൽ.എയ്ക്ക് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ തഹസിൽദാർ സ്ഥലപരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തു വിട്ടില്ലെന്നും പരാതിയിൽ പറയുന്നു. വട്ടവിള സുരേഷ് റോഡിലൂടെ നാട്ടുകാരുടെ ഗതാഗത സ്വാതന്ത്ര്യം റെയിൽവേ പൂർണമായി തടസപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. റെയിൽവേ വികസനം നാട്ടുകാരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിരിക്കുകയാണെന്ന് നേമം ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്. അനിൽകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. റെയിൽവേ ഏറ്റെടുത്ത റോഡിന് പകരം റോഡ് അനുവദിക്കണമെന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണമംഗലത്ത് വീടിന് പിന്നിലെ ഷെഡില്‍ 31കാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി കൂളായി യാത്ര ചെയ്യാം; സോളാർ എസി ബസ് റെഡി, അതും സാധാരണ ടിക്കറ്റ് നിരക്കില്‍