അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി; എരഞ്ഞിപ്പറമ്പിൽ തകര്‍ന്നത് 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണി

Published : Aug 18, 2025, 08:12 AM IST
water tank collapse in kozhikode

Synopsis

വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് ഭാഗികമായി തകര്‍ന്നത്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു ഭാഗം തകര്‍ന്നതോടെ വെള്ളം കുതിച്ചൊഴുകിയാണ് അപകടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ജലസംഭരണിയിലെ വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി. രണ്ട് വീടുകളുടെ മുറ്റത്തേക്കാണ് വെള്ളം ഒഴുകിയെത്തിയത്. വീട്ടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു. വീടുകളുടെ മുറ്റത്തേക്ക് അടക്കം വെള്ളം കയറി. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 

30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് ഭാഗികമായി തകര്‍ന്നത്. 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് തകര്‍ന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ചതുരാകൃതിയിൽ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ടാങ്കിന്‍റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന മേഖലയാണിതെന്നും അടിയന്തരമായി അധികൃതര്‍ പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ 12.55ഓടെയാണ് സംഭവമെന്നും നേരിയ മഴ പെയ്യുന്നുണ്ടായിരുന്നുവെന്നും വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ