സ്വാതന്ത്ര്യദിനം എത്തിയിട്ടും വിപണി പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നിട്ടില്ലെന്ന് വ്യാപാരികൾ. ദേശീയപതാകകള്‍, ത്രിവര്‍ണ നിറങ്ങളിലുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവയുടെ കച്ചവടം ഇക്കുറി കാര്യമായി നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
തൃശൂര്‍: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആരവമില്ലാതായായതായി കച്ചവടക്കാര്‍. ദേശീയപതാകകള്‍, ത്രിവര്‍ണ നിറങ്ങളിലുള്ള അലങ്കാരങ്ങള്‍ എന്നിവ വിപണിയിലെ കടകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് ആഘോഷകാലത്ത് കണ്ട ആവേശത്തിനും കച്ചവടത്തിരക്കിനും ഒപ്പമെത്താന്‍ ഇത്തവണ സ്വാതന്ത്ര്യദിന വിപണിക്കായിട്ടില്ല.
സ്വാതന്ത്ര്യദിനം എത്തിയിട്ടും വിപണി പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞാഴ്ചകളില്‍ ഉണ്ടായ ശക്തമായ മഴ മൊത്തക്കച്ചവടക്കാരേയും ബാധിച്ചിട്ടുണ്ട്.
അതേസമയം വെയില്‍ തെളിയുന്നത് വിപണിക്ക് നേരിയ ആശ്വാസമാകുമെങ്കിലും പിന്നീട് കാലാവസ്ഥ മാറി മറിയുന്നതോടെ കച്ചവടക്കാരുടെ ആശങ്കയും ഉയരും. മഴ തുടര്‍ന്നാല്‍ ആഘോഷസാധനങ്ങളുടെ വില്‍പ്പനയെയും വിപണിയിലെ തിരക്കിനെയും ബാധിക്കുമെന്ന വ്യാപാരികള്‍ പറഞ്ഞു. സ്വാതന്ത്ര്യദിനം ശനിയാഴ്ചയും തൊട്ടുപിന്നാലെ ഞായറാഴ്ച അവധിയായതും വിപണിയുടെ പ്രതീക്ഷകള്‍ക്ക് നിറം മങ്ങിയിരിക്കുകയാണ്.


