താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് താഴെ കൂറ്റൻ പാറ അടർന്ന് റോഡിലേക്ക് വീണു, വൻ അപകടമൊഴിവായത് തലനാരിഴക്ക്

Published : Apr 28, 2025, 12:58 PM ISTUpdated : Apr 28, 2025, 12:59 PM IST
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് താഴെ കൂറ്റൻ പാറ അടർന്ന് റോഡിലേക്ക് വീണു, വൻ അപകടമൊഴിവായത് തലനാരിഴക്ക്

Synopsis

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് സമീപം കൂറ്റൻ പാറ റോഡിലേക്ക് അടര്‍ന്ന് വീണു. പാറ വീഴുന്ന സമയം വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറയാണ് അടര്‍ന്ന് റോഡിലേക്ക് വീണത്.

പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം തലനാരിഴക്ക് ഒഴിവായത്. നേരത്തെ പാറ തെറിച്ച് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഉള്‍പ്പെടെയുണ്ടായിരുന്നു.

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു, ആളപായമില്ല

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം