വയനാട് വൈത്തിരിയിൽ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.
കല്‍പ്പറ്റ: വയനാട് വൈത്തിരി ചേലോട് സിഎൻജി സിലിണ്ടറുകളുമായി പോയ ലോറി മറിഞ്ഞു. ഇന്ത്യൻ ഓയില്‍ -അദാനി കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ വാഹനം നിര്‍ത്തിയിറങ്ങിയപ്പോള്‍ ലോറി താഴേക്ക് നിരങ്ങി ഇറങ്ങി സമീപത്തുള്ള പാടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. പാടിയുടെ ഒരു ഭാഗം തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പാടിയില്‍ താമസിക്കുന്നവർ പറഞ്ഞു.
അപകടത്തിൽ ആളപായമില്ല. ഒഴിഞ്ഞ സിലിണ്ടറുകളാണെങ്കിലും നേരിയ അളവിൽ സിഎന്‍ജി വാതകം 60 സിലിണ്ടറുകളിലുമുണ്ട്.വാഹനം മറിഞ്ഞെങ്കിലും വാതക ചോര്‍ച്ചയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിലണ്ടറുകള്‍ നിറക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്നും വളരെ ചെറിയ അളവില്‍ മാത്രമേ സിഎൻജി വാതകമുള്ളുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അഞ്ചരവയസുകാരിയുടെ തലയിൽ മാത്രം 20 സ്റ്റിച്ചുകൾ, തെരുവുനായ ആക്രമിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

