
തൃശൂർ: ഐയാം എ ഡിസ്കോ ഡാൻസർ... 'സുകുമാരന്മാരുടെ' ഡാൻസ് കണ്ട് ജെൻസികൾ വരെ ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. വയോജന സംഗമത്തിനെത്തിയ ഉറ്റസുഹൃത്തുക്കളുടെ ഡാൻസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. സുകുമാരൻ എന്ന് തന്നെയാണ് തൃശൂർ അരിമ്പൂർ സ്വദേശികളായ 80കാരന്‍റെയും 74കാരന്‍റെ പേര്.
10 വർഷമായി അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിലെ വയോജന കൂട്ടായ്മയുടെ സാരഥികളാണ് രണ്ട് സുകുമാരൻമാരും. 36 അങ്കണവാടികൾ പങ്കെടുത്ത മത്സരത്തിൽ എവർ റോളിങ്ങ് ട്രോഫി നേടിയതിന്‍റെ സന്തോഷത്തിലാണ് ഒരു കാലത്ത് ഇന്ത്യയാകെ തരംഗമായി മാറിയ ഐയാം എ ഡിസ്കോ ഡാൻസർ എന്ന പാട്ടിന് ഇരുവരും ചുവടുകൾവെച്ചത്. ഗുജറാത്തിൽ ജോലി ചെയ്യുന്ന കാലം മുതലുള്ള സൗഹൃദമാണ് ഇവരുടേത്. ഒരാൾ ഐസിഐസിഐ ബാങ്കിലും മറ്റൊരാൾ എയർഫോഴ്സിലുമായിരുന്നു ജോലി.