നിഷാദിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; ഒഴുക്കിൽപെട്ട മൂന്നുപേർക്ക് രക്ഷനായി ഐസ്ക്രീം കച്ചവടക്കാരൻ

Published : Jun 14, 2026, 02:53 PM IST
Shornur River Rescue

Synopsis

ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ പുഴയിൽ അകപ്പെട്ട രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. കുട്ടികൾ പുഴയിൽ അകപ്പെട്ടത് കണ്ട് രക്ഷിക്കാനായി ഇറങ്ങിയ ബന്ധുവായ വയോധികനും പുഴയിൽ അകപ്പെടുകയായിരുന്നു. പുഴയരികിൽ സ്ഥിരമായി ഐസ്ക്രീം കച്ചവടം ചെയ്യാറുള്ള നിഷാദ് ആണ് രക്ഷകനായത്. 

പാലക്കാട്: ഷൊർണൂരിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളും ഒരു വയോധികനും ഉൾപ്പെടെ മൂന്നുപേർക്ക് രക്ഷകനായി പുഴയോരത്തെ ഐസ്ക്രീം കച്ചവടക്കാരൻ. പുഴയരികിൽ സ്ഥിരമായി ഐസ്ക്രീം കച്ചവടം ചെയ്യാറുള്ള നീന്തൽ വിദഗ്ധനായ നിഷാദ് ഷൊർണൂർ ആണ് തമിഴ്നാട് സ്വദേശികളായ മൂവർക്കും രക്ഷകനായത്. നിഷാദിന്റെ സമയോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ ഇന്ന് രാവിലെ പത്തരയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടികൾ വെള്ളത്തിൽ അകപ്പെട്ടത്. കുട്ടികൾ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതായിരുന്നു വയോധികൻ. രണ്ടു കുട്ടികളെയും കരയ്ക്ക് കയറ്റിയെങ്കിലും വയോധികന് തിരികെ കയറാൻ കഴിഞ്ഞില്ല. ഉടൻതന്നെ പുഴയിലേക്ക് ചാടിയ നിഷാദ് വയോധികനെ കരയ്ക്ക് കയറ്റുകയായിരുന്നു.

ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് വയോധികൻ വെള്ളത്തിൽ അകപ്പെട്ടതെന്ന് നിഷാദ് പറഞ്ഞു. ഉടൻതന്നെ തങ്ങൾ വന്ന് കയറ്റുകയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ എത്തിയെന്നും നിഷാദ് കൂട്ടിച്ചേർത്തു. ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് നിഷാദ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ - പറവൂർ റൂട്ടിൽ സ്ത്രീകൾക്ക് കോളടിച്ചു; നാല് കെഎസ്ആർടിസി ബസുകൾ കൂടി ഓട്ടം തുടങ്ങി, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
അപൂര്‍വ ചികിത്സ, വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടപ്പെട്ട യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു