
കൊല്ലം: തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റു. പുത്തൂരിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശിയായ 60 വയസ്സുള്ള സന്തോഷിനാണ് ഷോക്കേറ്റത്. മരക്കഷണം കൊണ്ട് വൈദ്യതകമ്പി ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.മണ്ഡപം ജംഗ്ഷന് തൊട്ടുമുന്നിലെ ലൈനാണ് പൊട്ടി വീണത്. 11 കെവി വരെ കടന്നുപോകുന്ന റോഡാണിത്. സന്തോഷിനെ ലൈൻ ഉയർത്തി നൽകാനായി വാഹനത്തിന് മുകളിൽ നിർത്തിയിരിക്കുകയായിരുന്നു. മരക്കഷ്ണം ഉപയോഗിച്ച് ലൈൻ കമ്പി ഉയർത്താനുള്ള സൌകര്യത്തിനായി സന്തോഷിന്റെ കൈവശം ഒരു ടോർച്ചുമുണ്ടായിരുന്നു. മരക്കഷ്ണം ഉപയോഗിച്ച് ലൈൻ ഉയർത്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീണിട്ടും ലോറി മുന്നോട്ട് പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടകരമായ രീതിയിൽ ഉയരത്തിൽ തടി കെട്ടിവെച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാർ ചേർന്ന് ലോറി തടഞ്ഞിട്ടു. പൊലീസ് എത്തിയ ശേഷമാണ് സന്തോഷിനെ ആശുപത്രിയിലെത്തിക്കാനായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam