വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്; 40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും പിടികൂടി

Published : Aug 30, 2023, 02:29 AM IST
വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്; 40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും പിടികൂടി

Synopsis

കെട്ടിടത്തിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ വാഷ് കണ്ടെത്തി. 

കല്‍പ്പറ്റ: വയനാട് പേര്യയിൽ ചാരായ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. കെട്ടിടത്തിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ വാഷ് കണ്ടെത്തി. 40 ലീറ്റർ ചാരായവും ആയിരം ലീറ്റർ വാഷുമാണ് എക്സൈസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരെ എക്സൈസ് സംഘം ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

Read also: ഓണക്കുടിയിൽ മുന്നിൽ ഇരിങ്ങാലക്കുട, പിന്നാലെ കൊല്ലം; പക്ഷേ കൈയ്യടി ചിന്നകനാലിന്, കാരണം!

ബന്ധുവിനെ എയർ​ഗൺ കൊണ്ട് വെടിവെച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രസാദ് എയർ ഗണ്ണിന് വെടി വെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പിടികൂടിയത്. 

ഇവിടെ ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് കഴിഞ്ഞ രാത്രി ഒളിവിൽ കഴിഞ്ഞത്. ബന്ധുക്കളായ സോമനും പ്രസാദും കാലങ്ങളായി അകൽച്ചയിലായിരുന്നു. തർക്കവും കയ്യാങ്കളിയും പതിവ് സംഭവം. ഇന്നലെ വൈകിട്ടും വാക്ക് തർക്കം ഉണ്ടായി. വിമുക്ത ഭടൻ കൂടിയായ പ്രസാദ് ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു.  സോമന്‍റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സോമന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്