'കൊവിഡിനെതിരെ കർമ്മനിരതരായ്'; 180 ദിവസം കൊണ്ട് 108 ആംബുലൻസുകൾ ഓടിയത് 38 ലക്ഷം കിലോമീറ്റർ

Web Desk   | Asianet News
Published : Jul 29, 2020, 09:40 AM IST
'കൊവിഡിനെതിരെ കർമ്മനിരതരായ്'; 180 ദിവസം കൊണ്ട് 108 ആംബുലൻസുകൾ ഓടിയത് 38 ലക്ഷം കിലോമീറ്റർ

Synopsis

കൊവിഡ്‌ അനുബന്ധമായി 101113 ട്രിപ്പുകളാണ് ഇതുവരെ 108 ആംബുലൻസുകൾ നടത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ മാത്രം 21811 ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടി കഴിഞ്ഞു. 

തിരുവനന്തപുരം: കൊവിഡ്‌ പോരാട്ടതിനായി 180 ദിവസം കൊണ്ട് സംസ്ഥാനത്ത് 108 ആംബുലൻസുകൾ ഓടിയത് 38 ലക്ഷം കിലോമീറ്റർ. സംസ്ഥാനത്തുടനീളം 288 ആംബുലൻസുകളും 1158 ജീവനക്കാരുമാണ് കൊവിഡ്‌ 19 പോരാട്ടത്തിൽ സജീവമായിട്ടുള്ളത്. ജനുവരി 29നാണ് കൊവിഡ്‌ പോരാട്ടതിനായി ആദ്യ 108 ആംബുലൻസ്‌ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിന്യസിക്കുന്നത്. വിവിധ ജില്ലാ ഭരണകൂടങ്ങളുടെ ആവശ്യാനുസരണം ഇത് ക്രമേണ വർധിച്ച് 288 ആംബുലൻസുകളിൽ എത്തി നിൽക്കുകയാണ്. 

ജില്ലാ ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമാണ് ആംബുലൻസുകളുടെ എണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും. സംസ്ഥാനത്ത് കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ചവരെയും, രോഗലക്ഷണം ഉള്ളവരെയും, രോഗ ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയും സിഎഫ്എൽടിസികളിലേക്കും, ഐസോലേഷൻ വാർഡുകളിലേക്കും, ഹോം ഐസലേഷനിലേക്കും മാറ്റുന്നതിനും സ്വാബ് ശേഖരിക്കാൻ കൊണ്ട് പോകുന്നതിനും മറ്റുമായാണ്  വിവിധ ജില്ലകളിൽ 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. 

കൊവിഡ്‌ അനുബന്ധമായി 101113 ട്രിപ്പുകളാണ് ഇതുവരെ 108 ആംബുലൻസുകൾ നടത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ മാത്രം 21811 ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടി കഴിഞ്ഞു. മലപ്പുറം ജില്ലയിൽ മാത്രം 645687 കിലോമീറ്ററാണ് കൊവിഡ്‌ പ്രവർത്തനങ്ങൾക്കായി 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. 250ആംബുലൻസുകൾ കൊവിഡ് പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും സംസ്ഥാനത്തുടനീളം സേവനം നടത്തുന്നുണ്ട്. 

കൊവിഡ്‌ ബാധിതരുമായി സംബർക്കമുണ്ടാകുന്ന ജീവനക്കാരെ ഉടൻ തന്നെ ക്വാറന്റീനിലേക്ക് മാറ്റുകയും പകരം, ആംബുലൻസ്‌ സേവനം മുടങ്ങാതെയിരിക്കാൻ ദിവസവേതന വ്യവസ്ഥയിൽ താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. 

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 7 ആംബുലൻസ്‌ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  210 ജീവനക്കാർ ഇതുവരെ ക്വാറന്റൈനിൽ പോയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ്‌ കണ്ട്രോൾ റൂമിലും കൊവിഡിന്റെ ഭാഗമായി മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി ഷിഫ്റ്റുകളിൽ മാറ്റം വരുത്തി ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുകയും സാമൂഹിക അകലം പാലിച്ച് ഇവർക്ക് ഇരിപ്പിടം തയ്യാറാക്കി നൽകിയിട്ടുണ്ട്. കണ്ട്രോൾ റൂം അടിക്കടി അണുവിമുക്തമാക്കി മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. കണ്ട്രോൾ റൂം ജീവനകാർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ 108 ലേക്ക് വരുന്ന കാളുകൾ സ്വീകരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും