കപ്പൂരിൽ ടോറസ് ലോറി വീടിനോട് ചേർന്ന താഴ്ചയിലേക്ക് മറിഞ്ഞു; ഡീസൽ ചോർന്നു, ഡ്രൈവർക്ക് പരിക്ക്

Published : Dec 25, 2023, 05:34 PM IST
കപ്പൂരിൽ ടോറസ് ലോറി വീടിനോട് ചേർന്ന താഴ്ചയിലേക്ക് മറിഞ്ഞു; ഡീസൽ ചോർന്നു, ഡ്രൈവർക്ക് പരിക്ക്

Synopsis

അപകടത്തിൽ ടോറസ് ലോറിയുടെ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും വാഹനത്തിൽ നിന്നും ചോർന്നു. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

പാലക്കാട്: കപ്പൂരിൽ ടോറസ് ലോറി റോഡരികിലെ വീടിനോട് ചേർന്ന താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറിയുടെ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും വാഹനത്തിൽ നിന്നും ചോർന്നു. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

തിരുത്തിങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തൃപ്രയാർ ഭാഗത്തേക്ക് മണ്ണ് കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അമിത ഭാരം മൂലം ലോറി മറിയുകയായിരുന്നു. റോഡരിക് ഇടിഞ്ഞ് താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പത്തടിയിലേറെ താഴ്ചയിലേക്ക് തലകീഴായാണ് ലോറി വീണത്. എന്നാൽ തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ലോറി ഡ്രൈവ‍ർക്ക് മാത്രമാണ് നിസാരമായ പരിക്കേറ്റത്. 

തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം