വേനൽ മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണു, ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; വയനാട്ടിൽ പലയിടത്തും നാശനഷ്ടം

Published : Mar 17, 2025, 09:06 PM IST
വേനൽ മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണു, ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; വയനാട്ടിൽ പലയിടത്തും നാശനഷ്ടം

Synopsis

വീടുകൾക്ക് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു, ഗതാഗതം തടസ്സപ്പെട്ടു. 

കൽപ്പറ്റ: വേനൽ ചൂടിന് ആശ്വാസമായി എത്തിയ മഴ വയനാട്ടിൽ വ്യാപക നഷ്ടമുണ്ടാക്കി. വടക്കേ വയനാട്ടിലാണ് കനത്ത മഴ പെയ്തത്. പയ്യമ്പള്ളി കുറുക്കൻമൂലയിൽ റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുറുക്കൻമൂല പടമല റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളിൽ തെങ്ങ് വീണു. 

മക്കിയാട് വീടിന് മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. പ്ലാവില വീട്ടിൽ ആമിനയുടെ വീടിന് മുകളിലാണ് മരം വീണത്. തലപ്പുഴയിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. ചുണ്ടങ്ങാക്കുഴി സലീമിന്‍റെ വീടാണ് മരം വീണതിനെ തുടർന്ന് തകർന്നത്. മാനന്തവാടി അഗ്നിരക്ഷാസേന എത്തി വീടിന് മുകളിലും റോഡുകളിലും വീണ മരങ്ങൾ മുറിച്ചു മാറ്റി. 

ചെറിയ മരങ്ങൾ അടക്കം വീണതിനെ തുടർന്ന് ഗ്രാമീണ റോഡുകളിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പലയിടങ്ങളിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡിന്‍റെ ഒരു വശം പൊളിച്ചിരുന്നത് മഴ പെയ്തതിനെ തുടർന്ന് ചെളിക്കുളമായി. ചില റോഡുകളിൽ കല്ലുകളടക്കം ഒഴുകി പോയിട്ടുമുണ്ട്. വരും ദിവസങ്ങളിലും വേനൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന അറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു, മലപ്പുറത്തും കോഴിക്കോടും മഴയും കാറ്റും ശക്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു