ജില്ല ടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി.
കല്‍പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറിയതോടെ ഇതുവരെയില്ലാത്ത തിരക്കാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത് കാരണം തന്നെ കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് വരുമാനവും ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ടൂറിസം കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ജില്ല ടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി.
കേന്ദ്രം, പുതുക്കിയ നിരക്ക് എന്നിവ യഥാക്രമം:
പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, കയാക്കിങ് 300 രൂപ.
കര്‍ളാട് സാഹസിക ടൂറിസം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700, കയാക്കിങ് 300, സിപ്പ് ലൈന്‍ 400. വാള്‍ ക്ലയിംബിങ് 120, ബാംബൂ റാഫ്ടിങ് 1000, ബാംബു റാഫ്ടിങ് അഡീഷനല്‍ പേഴ്സണ്‍ 100.