തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൂട്ടുകാരനെ കൊല്ലാൻ ശ്രമിച്ച സൈനികൻ, കാത്തിരിക്കുന്നത് വൻ 'പണി'?

Published : Jun 11, 2023, 02:26 AM ISTUpdated : Jun 12, 2023, 01:05 AM IST
തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൂട്ടുകാരനെ കൊല്ലാൻ ശ്രമിച്ച സൈനികൻ, കാത്തിരിക്കുന്നത് വൻ 'പണി'?

Synopsis

ഇയാൾക്കെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പൊലീസ് അയച്ചു

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാൾക്കെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പൊലീസ് അയച്ചു. ഈ റിപ്പോർട്ടിൻ മേലാകും സന്തോഷിനെതിരായ നടപടി ഉണ്ടാകുക. മദ്യലഹരിയിൽ സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച സന്തോഷിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ്, സന്തോഷ് കൊല്ലാൻ ശ്രമിച്ചത്. മദ്യലഹരിയിൽ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. 

കാമുകിയെ വിളിച്ചുവരുത്തി ക്രൂരത; തലക്ക് വെട്ടി; ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, നടുങ്ങി കന്യാകുമാരി

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വട്ടപ്പാറ കുറ്റ്യാടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടർന്ന് നിഷാദിനെ മദ്യപിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. അതിനിടയിലാണ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സന്തോഷ് നിഷാദിന്‍റെ തലക്കടിച്ച് കൊല്ലാൻ നോക്കിയത്.

നിഷാദ് ഒച്ചയിട്ടതോടെ അയൽക്കാർ ഓടിക്കൂടിയാണ് രക്ഷിച്ചത്. പരിക്കേറ്റ നിഷാദിനെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ കുറ്റിയാണി ജംഗ്ഷനിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദ് തീവ്ര പരിചരണ വിഭാഗത്തിലാണ്. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം കൊല്ലത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കടയ്ക്കലിൽ പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നു എന്നതാണ്. മോഷണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ അധ്യാപികയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയുടെ വീട്ടിലാണ് മോഷണം നടന്നത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മോഷ്ടാവ് 5 പവൻ വരുന്ന സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും കവർന്നു എന്നാണ് പരാതി.

കൊല്ലത്ത് പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട്, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, സ്വർണവും പണവും കവർന്നു

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം