അടിച്ച് ഫിറ്റായപ്പോൾ സുഹൃത്താണെന്നത് മറന്നു, 21കാരനെ വടിവാളിന് വെട്ടിയ യുവാക്കൾ പിടിയിൽ

Published : Oct 03, 2025, 02:17 AM IST
murder attempt arrest

Synopsis

മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെതുടർന്ന് വടിവാൾ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും 21കാരന് ഗുരുതര പരിക്കേൽപ്പിച്ചതിനാണ് അറസ്റ്റ്

ആലപ്പുഴ: മദ്യലഹരിയിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ റിമാന്റിൽ. തുറവൂർ കിണറ്റുകര വീട്ടിൽ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാർ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരുടേയും സുഹൃത്തായ അമൻ(21) നെ ഗോപകുമാറിന്റെ വീട്ടിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെതുടർന്ന് വടിവാൾ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേർന്ന് പരുക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തിൽ പ്രതികൾക്കും പരിക്കുണ്ട്. ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർചെയ്ത് പൊലീസ് അന്വേഷണം നടത്തി വരവെ വളമംഗലം ഭാഗത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ