
കോഴിക്കോട്: അഭിഭാഷകന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി അംബേദ്കര്‍തെരു ഇരട്ടക്കുളം സ്വദേശികളായ കുമാര്‍(45), വെയില്‍പുരം കള്ളക്കുറിശ്ശി സ്വദേശി കണ്ണന്‍(43) എന്നിവരാണ് പിടിയിലായത്.
പയ്യോളിയിലെ അഭിഭാഷന്‍ വിഎ നജീബിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന, പയ്യോളി ടൗണിന് സമീപം തന്നെയുള്ള വിഎവിഎം വില്ലയിലാണ് കവര്‍ച്ച നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ ഇടയാക്കിയത്. മോഷ്ടാക്കള്‍ കൊണ്ടുപോയ സാധനങ്ങള്‍ ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.